Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prime Minister

ഡെന്മാർക്കിൽ മെറ്റെ ഫ്രെഡറിക്സൺ പ്രധാനമന്ത്രിയായി തുടരും

കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: ഡെ​​​ന്മാ​​​ർ​​​ക്കി​​​ൽ മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ മൂ​​​ന്നാം​​​വ​​​ട്ട​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. ര​​​ണ്ടു മാ​​​സം നീ​​​ണ്ട ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ മ​​​ധ്യ, ഇ​​​ട​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളെ ചേ​​​ർ​​​ത്ത് ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രെ ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും.

മാ​​​ർ​​​ച്ച് 24നു ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഫ്രെ​​​ഡ​​​റി​​​ക്സ​​​ണി​​​ന്‍റെ സോ​​​ഷ്യ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​യെ​​​ങ്കി​​​ലും 179 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 38 സീ​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് നേ​​​ടി​​​യ​​​ത്.

ഡെ​ന്മാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളെ ശ​ക്തി​യു​ക്തം ചെ​റു​ത്തി​ട്ടും വോ​ട്ട​ർ​മാ​ർ ഫ്രെ​ഡ​റി​ക്സ​ണി​നെ ത​ഴ​യു​ക​യാ​യി​രു​ന്നു. വി​ല​ക്ക​യ​റ്റം അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ഴ​ലി​ച്ച​ത്.

National

ചാ​ര​വ​നി​ത​യോ? പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ചോ​ദ്യ​മു​യ​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഹെ​ല്ലെ ലം​ഗ് ആ​ഗോ​ള ശ്ര​ദ്ധ​യി​ൽ; പി​ന്നാ​ലെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഹെ​ല്ലെ ലം​ഗ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​ന്ത്യ​ൻ എം​ബ​സി വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും കു​റി​ച്ച് ഇ​വ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളാ​ണ് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്ന​ത്.

ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം (157-ാം സ്ഥാ​നം) അ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹെ​ല്ലെ ലം​ഗ് വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി (വെ​സ്റ്റ്) സി​ബി ജോ​ർ​ജ് ഇ​ന്ത്യ​യു​ടെ സം​സ്കാ​രം, ചെ​സി​ന്‍റെ ഉ​ത്ഭ​വം, യോ​ഗ, കോ​വി​ഡ് വാ​ക്സി​ൻ ന​യ​ത​ന്ത്രം എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം ദീ​ർ​ഘ​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഹെ​ല്ലെ ലം​ഗി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.
ചൈ​ന​യെ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങി​നെ​യും പു​ക​ഴ്ത്തി ഇ​വ​ർ മു​ൻ​പ് എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച്, ഇ​വ​ർ ഒ​രു വി​ദേ​ശ ചാ​ര​വ​നി​ത​യോ ഏ​ജ​ന്‍റോ ആ​ണെ​ന്ന് വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു.

വി​വാ​ദ​ങ്ങ​ൾ ക​ന​ത്ത​തോ​ടെ ഇ​വ​രു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഓ​സ്‌​ലോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, പ​തി​നാ​ലാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം വ​രി​ക്കാ​രു​ള്ള നോ​ർ​വീ​ജി​യ​ൻ പ​ത്ര​ത്തി​ലെ ക​മ​ന്‍റേ​റ്റ​റാ​ണ് ഹെ​ല്ലെ ലം​ഗ്. മു​ൻ​പ് പ​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ലും ഫ്രീ​ലാ​ൻ​സ​റാ​യി ജോ​ലി ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ, ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചും ഇ​ലോ​ൺ മ​സ്കി​ന്‍റെ ടെ​സ്‌​ല ക​മ്പ​നി​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

 

International

നോ​ർ​വേ​യി​ൽ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി; വീ​ഡി​യോ പ​ങ്കു​വെ​ച്ച് രാ​ഹു​ൽ ഗാ​ന്ധി, പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ടു​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ഓ​സ്‌​ലോ: നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ന്നു​നീ​ങ്ങി​യ​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലും വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും, ഇ​ത് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി മാ​റി​യ​ത്.

ഓ​സ്‌​ലോ​യി​ൽ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി ജൊ​നാ​സ് ഗ​ർ സ്റ്റോ​റു​മാ​യി ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്ക് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​ണ​മെ​ന്ന് നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഹെ​ല്ലെ ലിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചോ​ദ്യ​ങ്ങ​ളെ ഗൗ​നി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

"പ്ര​ധാ​ന​മ​ന്ത്രി മോ​ദി, ലോ​ക​ത്ത് ഏ​റ്റ​വും സ്വ​ത​ന്ത്ര​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന രാ​ജ്യ​ത്തു​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ൻ നി​ങ്ങ​ളെ​ന്തു​കൊ​ണ്ട് ത​യ്യാ​റാ​കു​ന്നി​ല്ല?"​എ​ന്ന് ഹെ​ല്ലെ ലിം​ഗ് ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

പി​ന്നീ​ട് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ, "ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു, ഞാ​ൻ അ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​മി​ല്ല" എ​ന്ന് ഹെ​ല്ലെ ലിം​ഗ് എ​ഴു​തി. ലോ​ക പ​ത്ര​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ നോ​ർ​വേ ഒ​ന്നാം സ്ഥാ​ന​ത്തും ഇ​ന്ത്യ 157-ാം സ്ഥാ​ന​ത്തു​മാ​ണെ​ന്ന കാ​ര്യ​വും അ​വ​ർ പോ​സ്റ്റി​ൽ ഓ​ർ​മി​പ്പി​ച്ചു. നെ​ത​ർ​ല​ൻ​ഡ്സ് സ​ന്ദ​ർ​ശ​ന വേ​ള​യി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​മു​ഖീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്."​ഒ​ന്നും മ​റ​ച്ചു​വെ​ക്കാ​നി​ല്ലാ​ത്ത​പ്പോ​ൾ ഒ​ന്നും പേ​ടി​ക്കേ​ണ്ട​തി​ല്ല" എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കു​റി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടു​മ്പോ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ​യ്ക്ക് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു.

 

International

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മാ​ന​ത്തി​ന് യു​എ​ഇ എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി; ആ​ദ​ര​വോ​ടെ അ​ബു​ദാ​ബി

അ​ബു​ദാ​ബി: അ​ഞ്ച് രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​ഇ​യി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വ്യോ​മാ​തി​ർ​ത്തി​യി​ൽ വെ​ച്ചു​ത​ന്നെ യു​എ​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ​ൻ സ്വീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി സ​ഞ്ച​രി​ച്ച 'എ​യ​ർ ഇ​ന്ത്യ വ​ൺ' വി​മാ​നം യു​എ​ഇ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച ഉ​ട​ൻ ത​ന്നെ, രാ​ജ്യ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി യു​എ​ഇ വ്യോ​മ​സേ​ന​യു​ടെ എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വി​മാ​ന​ത്തി​ന് അ​ക​മ്പ​ടി സേ​വി​ച്ചു.

 

അ​ബു​ദാ​ബി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി​യെ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ക്കു​ക​യും ഔ​ദ്യോ​ഗി​ക ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.​യു​എ​ഇ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ന്‍റെ വി​മാ​ന​ത്തി​ന് അ​ക​മ്പ​ടി​യേ​കി​യ​ത് ഭാ​ര​ത​ത്തി​ലെ കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച വ​ലി​യൊ​രു ബ​ഹു​മ​തി​യും അ​ഭി​മാ​ന​വു​മാ​ണെ​ന്ന് യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി വ്യ​ക്ത​മാ​ക്കി.

നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട യു​എ​ഇ​യി​ലെ ഹ്ര​സ്വ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​ന്‍റെ അ​ഞ്ച് രാ​ഷ്ട്ര പ​ര്യ​ട​ന​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​യ നെ​ത​ർ​ലാ​ൻ​ഡ്‌​സി​ലേ​ക്ക് തി​രി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ്വീ​ഡ​ൻ, നോ​ർ​വേ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും.

International

ലാ​ത്വി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു

റി​​​​ഗ: യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തേ​​​​ക്കു ക​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ലാ​​​​ത്വി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​ എ​​​​വി​​​​ക സി​​​​ലി​​​​ന രാ​​​​ജി​​​​വ​​​​ച്ചു.

ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​ക​​​​ക്ഷി​​​​യാ​​​​യ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പ്രോ​​​​ഗ്ര​​​​സീ​​​​വ്സ് പാ​​​​ർ​​​​ട്ടി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ള്ള പി​​​​ന്തു​​​​ണ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് എ​​​​വി​​​​ക രാ​​​​ജി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

യു​​​​ക്രെയ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ ല​​​​ത്വി​​​​യ​​​​ൻ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി ആ​​​​ൻ​​​​ഡ്രി​​​​സ് സ്പ്രൂ​​​​ഡ്‌​​​​സി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത് ഭ​​​​ര​​​​ണ​​​​സ​​​​ഖ്യ​​​​ത്തി​​​​ൽ വി​​​​ള്ള​​​​ലു​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

പ്രോ​​​​ഗ്ര​​​​സീ​​​​വ്സ് പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യ സ്പ്രു​​​​ഡ്സി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് ഇ​​​​ട​​​​ത് പാ​​​​ർ​​​​ട്ടി പി​​​​ന്തു​​​​ണ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്.

International

'ഭ​ര​ണം തു​ട​രും, രാ​ജി​വെ​ക്കി​ല്ല'; ക്യാ​ബി​ന​റ്റ് ക​ലാ​പ​ത്തി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കാ​തെ കീ​ർ സ്റ്റാ​മ​ർ

 

ല​ണ്ട​ൻ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​യെ​ത്തു​ട​ർ​ന്ന് ലേ​ബ​ർ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​ലാ​പം രൂ​ക്ഷ​മാ​കു​മ്പോ​ഴും പ​ദ​വി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​മ​ർ. ചൊ​വ്വാ​ഴ്ച ന​ട​ന്ന നി​ർ​ണാ​യ​ക ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ, താ​ൻ രാ​ജി​വെ​ക്കി​ല്ലെ​ന്നും ഭ​ര​ണം തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.

ത​ന്നെ പു​റ​ത്താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പി​ന്തു​ണ (20% എം.​പി​മാ​ർ) ആ​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ്റ്റാ​മ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു നേ​തൃ​മാ​റ്റ​ത്തി​ന് പാ​ർ​ട്ടി ത​യ്യാ​റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഭ​ര​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ജൂ​നി​യ​ർ ഹൗ​സിം​ഗ് മി​നി​സ്റ്റ​റാ​യ മി​യാ​റ്റ ഫാ​ൻ​ബു​ല്ലെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വെ​ച്ചു. സ്റ്റാ​മ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പു​തി​യൊ​രു ടീം ​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജി.

ഹോം ​സെ​ക്ര​ട്ട​റി ഷ​ബാ​ന മ​ഹ്മൂ​ദ്, ഫോ​റി​ൻ സെ​ക്ര​ട്ട​റി യു​വെ​റ്റ് കൂ​പ്പ​ർ തു​ട​ങ്ങി​യ മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ സ്റ്റാ​മ​ർ ഒ​ഴി​ഞ്ഞു​പോ​കേ​ണ്ട തീ​യ​തി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 80-ഓ​ളം ലേ​ബ​ർ എം​പി​മാ​രും ഇ​തേ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​മെ​ന്നും അ​തി​നാ​ൽ ഭി​ന്ന​ത​ക​ൾ മാ​റ്റി​വെ​ച്ച് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും സ്റ്റാ​മ​ർ ക്യാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ 1500-ഓ​ളം സീ​റ്റു​ക​ളാ​ണ് ലേ​ബ​ർ പാ​ർ​ട്ടി​ക്ക് ന​ഷ്ട​മാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് 2024 ജൂ​ലൈ​യി​ൽ അ​ധി​കാ​ര​മേ​റ്റ സ്റ്റാ​മ​റു​ടെ നേ​തൃ​ത്വ​ത്തി​നെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്.

ബ്രി​ട്ട​ൻ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ നാ​ല് പ്ര​ധാ​ന​മ​ന്ത്രി​മാ​രെ ക​ണ്ടു​ക​ഴി​ഞ്ഞു എ​ന്ന​തും പു​തി​യൊ​രു നേ​തൃ​മാ​റ്റം രാ​ജ്യ​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം മോ​ശ​മാ​യി​രി​ക്കു​മെ​ന്നും സ്റ്റാ​മ​ർ അ​നു​കൂ​ലി​ക​ൾ വാ​ദി​ക്കു​ന്നു.

 

National

പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണം; ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം, പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ന്ധ​ന വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യും നി​യ​ന്ത്ര​ണ​വും പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ 9,400 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഇ​ത് വി​ദേ​ശ നാ​ണ​യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നും യു​ദ്ധം സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക ആ​ഘാ​തം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. മെ​ട്രോ ട്രെ​യി​നു​ക​ൾ ല​ഭ്യ​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. കാ​ർ​പൂ​ളിം​ഗ് രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

ഇ​ന്ധ​ന ലാ​ഭ​ത്തി​നാ​യി കോ​വി​ഡ് കാ​ല​ത്തെ പോ​ലെ 'വ​ർ​ക്ക് ഫ്രം ​ഹോം'​ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗു​ക​ൾ എ​ന്നി​വ വീ​ണ്ടും ന​ട​പ്പി​ലാ​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. രാ​ജ്യം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണ്ണം വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

സോ​ളാ​ർ പ​വ​ർ, എ​ഥ​നോ​ൾ മി​ശ്രി​തം ചേ​ർ​ത്ത പെ​ട്രോ​ൾ, സി​എ​ൻ​ജി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ന്ധ​ന വ​ര​വി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക്രൂ​ഡ് ഓ​യി​ൽ വി​ല ആ​ഗോ​ള വി​പ​ണി​യി​ൽ ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ൽ തു​ട​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ ഊ​ർ​ജ്ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​ര​മൊ​രു ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

പ്രധാനമന്ത്രി 11ന് സോമനാഥ് ക്ഷേത്രം സന്ദർശിക്കും

ന‍്യൂ​​​ഡ​​​ൽ​​​ഹി: പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച് മു​​​ന്‍ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് ക്ഷേ​​​ത്രം പ്രതിഷ്ഠിച്ച​​​തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, 11ന് ​​​താ​​​ൻ വീ​​​ണ്ടും സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്ര​​​ത്തി​​​നു നേ​​​രേ​​​യു​​​ണ്ടാ​​​യ ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ആ​​​യി​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ൾ അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന ‘സോ​​​മ​​​നാ​​​ഥ് സ്വാ​​​ഭി​​​മാ​​​ൻ പ​​​ർ​​​വി’​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ജ​​​നു​​​വ​​​രി ആ​​​ദ‍്യം മോ​​​ദി സോ​​​മ​​​നാ​​​ഥി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

സോ​​​മ​​​നാ​​​ഥ് ന​​​മു​​​ക്കൊ​​​രു നാ​​​ഗ​​​രി​​​ക സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും സോ​​​മ​​​നാ​​​ഥി​​​ന് മു​​​ന്നി​​​ലെ വി​​​ശാ​​​ല​​​മാ​​​യ ക​​​ട​​​ൽ നി​​​ത്യ​​​ത​​​യെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത വി​​​ശ്വാ​​​സ​​​വും സ്നേ​​​ഹ​​​വും സ്വ​​​ന്ത​​​മാ​​​യ ഒ​​​ന്നി​​​നെ​​​യും ത​​​ക​​​ര്‍ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്രം ലോ​​​ക​​​ത്തോ​​​ട് വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​വെ​​​ന്ന് 1951 മേ​​​യ് 11ലെ ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. ക്ഷേ​​​ത്രം ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ക്ഷേ​​​ത്ര​​​പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്കാ​​​ര​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ ആ ​​​ചൈ​​​ത​​​ന്യം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​യി ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​മൃ​​​ദ്ധി തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഏ​​​റെ പ്ര​​​ധാ​​​ന​​​വും പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​ണെ​​​ന്നും മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

കേന്ദ്രസർക്കാർ കേരളത്തിനൊപ്പമുണ്ടാകും: പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​ക്ക് ശോ​ഭി​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ കേ​ര​ള​ത്തി​ലെ വി​ജ​യ​ത്തി​ൽ യു​ഡി​എ​ഫി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം മാ​റി കോ​ണ്‍ഗ്ര​സി​നു ഭ​ര​ണം ല​ഭി​ച്ചെ​ങ്കി​ലും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സം​ഗ​ത്തി​ൽ കോ​ണ്‍ഗ്ര​സി​നെ പ്ര​ധാ​ന​മ​ന്ത്രി ക​ട​ന്നാ​ക്ര​മി​ച്ചു.

ലോ​കം നി​രാ​ക​രി​ച്ചി​ട്ടും കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​സം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും ആ​ധു​നി​ക അ​ർ​ബ​ൻ ന​ക്സ​ലു​ക​ളാ​ണ് കോ​ണ്‍ഗ്ര​സെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. സ്ത്രീ ​സം​വ​ര​ണ ബി​ൽ ത​ടു​ക്കാ​ൻ കു​റ​ച്ചു​ദി​വ​സം​മു​ന്നേ കോ​ണ്‍ഗ്ര​സും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ശ്ര​മി​ച്ചെ​ന്നും അ​തി​നു​ള്ള തി​രി​ച്ച​ടി അ​വ​ർ​ക്ക് ല​ഭി​ച്ചെ​ന്നും ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ ചൂ​ണ്ടി​ക്കാ​ട്ടി മോ​ദി പ​റ​ഞ്ഞു.

National

"ഗം​ഗോ​ത്രി മു​ത​ൽ ഗം​ഗാ​സാ​ഗ​ർ വ​രെ താ​മ​ര വി​രി​ഞ്ഞു"; ബം​ഗാ​ളി​ലെ ച​രി​ത്ര വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ആ​വേ​ശ​മു​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും അ​സ​മി​ലെ​യും ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. "ബം​ഗാ​ളി​ലെ വി​ജ​യ​ത്തോ​ടെ ഗം​ഗോ​ത്രി മു​ത​ൽ ഗം​ഗാ​സാ​ഗ​ർ വ​രെ താ​മ​ര വി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്" എ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ ബം​ഗാ​ളി​ലും ബി​ജെ​പി സ​ർ​ക്കാ​ർ വ​രു​ന്ന​തോ​ടെ ഗം​ഗാ ന​ദി​യു​ടെ തീ​ര​ത്തു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ബി​ജെ​പി ഭ​ര​ണ​ത്തി​ന് കീ​ഴി​ലാ​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബം​ഗാ​ളി​ൽ 205 സീ​റ്റു​ക​ളി​ലും അ​സ​മി​ൽ 101 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്തു​കൊ​ണ്ട് ബി​ജെ​പി ച​രി​ത്രം കു​റി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 93 ശ​ത​മാ​നം പോ​ളിം​ഗ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. "ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​ന​ത്ത് പോ​ലും ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​മി​ല്ല. ഇ​ത് കേ​വ​ലം ഒ​രു രാ​ഷ്ട്രീ​യ മാ​റ്റ​മ​ല്ല, മ​റി​ച്ച് ജ​ന​ങ്ങ​ളു​ടെ ചി​ന്താ​ഗ​തി​യി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ്," എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വേ​ണ്ടി​യു​ള്ള വോ​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബം​ഗാ​ളി​ൽ ഇ​നി സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കു​മെ​ന്നും യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ 'ആ​യു​ഷ്മാ​ൻ ഭാ​ര​ത്' പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​മെ​ന്നും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി ബം​ഗാ​ളി​നാ​യി ക​ണ്ട സ്വ​പ്ന​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം സ​ഫ​ല​മാ​കു​ക​യാ​ണെ​ന്നും, ഓ​രോ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും അ​ഭി​മാ​നി​ക്കാ​വു​ന്ന നി​മി​ഷ​മാ​ണി​തെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

National

ഞാ​ൻ 'ത്സാ​ൽ​മു​രി' ക​ഴി​ച്ചു, പ​ക്ഷേ എ​രി​ഞ്ഞ​ത് തൃ​ണ​മൂ​ലി​ന്; ബം​ഗാ​ളി​ൽ മ​മ​ത​യ്ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ 'ത്സാ​ൽ​മു​രി' ക​ഴി​ച്ച​തി​നെ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​ക്കി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. "ഞാ​ൻ ത്സാ​ൽ​മു​രി​ക​ഴി​ച്ചു, പ​ക്ഷേ അ​തി​ന്‍റെ എ​രി​വ് അ​നു​ഭ​വി​ച്ച​ത് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​ണ്" എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

കൃ​ഷ്ണ​ന​ഗ​റി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ തി​രി​ച്ച​ടി​ച്ച​ത്. "ത്സാ​ൽ​മുി​രി ക​ഴി​ച്ച​തി​ലൂ​ടെ ചി​ല​ർ​ക്ക് വ​ലി​യ ഷോ​ക്ക് ഏ​റ്റ​താ​യി ഞാ​ൻ കേ​ട്ടു. ത്സാ​ൽ​മു​രി​ക​ഴി​ച്ച​ത് ഞാ​നാ​ണ്, പ​ക്ഷേ എ​രി​ഞ്ഞ​ത് തൃ​ണ​മൂ​ലി​നാ​ണ്," അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച ബം​ഗാ​ളി​ലെ ഝാ​ർ​ഗ്രാ​മി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ഹെ​ലി​പാ​ഡി​ലേ​ക്കു​ള്ള യാ​ത്ര​മ​ധ്യേ പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ വാ​ഹ​നം നി​ർ​ത്തു​ക​യും റോ​ഡ​രി​കി​ലെ ഒ​രു ക​ട​യി​ൽ നി​ന്ന് ത്സാ​ൽ​മു​രി വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​മ്പോ​ൾ ബി​ജെ​പി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​മെ​ന്നും അ​ന്ന് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കൊ​പ്പം ത്സാ​ൽ​മു​രി​യും വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ത്സാ​ൽ​മു​രി തീ​റ്റ വെ​റും നാ​ട​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി നേ​ര​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു.

മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ സ്ക്രി​പ്റ്റ് അ​നു​സ​രി​ച്ചാ​ണ് ക്യാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

National

മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​രി​ൽ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

National

പ്രധാനമന്ത്രി എത്താനിരിക്കേ റിഫൈനറിയിൽ തീപിടിത്തം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബ​ലോ​ത്ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നി​രു​ന്ന റി​ഫൈ​ന​റി​യി​ൽ തീ​പി​ടിത്തം. പ​ച്ച​പ​ദ്ര​യി​ലെ റി​ഫൈ​ന​റി​യു​ടെ ക്രൂ​ഡ് ഡി​സ്റ്റി​ലേ​ഷ​ൻ യൂ​ണി​റ്റിലാണ് (സി​ഡി​യു) ഇ​ന്ന​ലെ തീ​പി​ടി​ത്തമുണ്ടായത്.

അ​ത്യാ​ഹി​ത​വി​ഭാ​ഗത്തിലെ അം ഗങ്ങൾ ഉ​ട​ൻ എ​ത്തി തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ഉ​ദ്ഘാ​ട​നം മാ​റ്റി​വ​ച്ച​താ​യി പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ​ലാ​ൽ ശ​ർ​മ ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​വും മാ​റ്റി​വ​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ​മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ല​ക്ഷ്യ​മി​ട്ട് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്‍റെ​യും സം​യു​ക്ത​സം​ര​ഭ​മാ​യി 79,450 കോ​ടി​രൂ​പ ചെല​വി​ലാ​ണ് റി​ഫൈ​ന​റി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

പ്ര​ധാ​ന​മ​ന്ത്രി​ നടത്തിയത് പെ​രു​മാ​റ്റ​ച്ച​ട്ട​ ലം​ഘ​നം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​ സി​പി​എം

കൊ​ല്ലം: രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്​ പ്ര​ധാ​ന​മ​ന്ത്രി​ നടത്തിയ പ്ര​സം​ഗ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ സി​പി​എം പ​രാ​തി ന​ൽ​കി​യെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം​.എ. ബേ​ബി. ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ദൂ​ര​ദ​ർ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ​ത് രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് എം​.എ. ബേ​ബി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്, ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ ന​ഗ്ന​മാ​യ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും എം​.എ. ബേ​ബി പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​രേ​ന്ദ്ര​ മോ​ദി​ക്കും ബി​ജെ​പി​ക്കും അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ മ​ത​ത്തി​നെ ല​ക്ഷ്യമിട്ടു​ള്ള സ​ത്യ​വി​രു​ദ്ധ പ്ര​ചാ​ര​ണം ബം​ഗാ​ളി​ൽ അ​മി​ത്ഷാ ന​ട​ത്തിയതെന്നും ബേബി പറഞ്ഞു.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഇ​തി​ന് മു​ൻ​പ് ന​ൽ​കി​യ പ​രാ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ​ഗ​ണി​ക്കു​ക​യാ​ണുണ്ടാ​യ​ത്. ഈ ​ബി​ൽ ഇ​പ്പോ​ൾ അ​വ​ത​രി​പ്പി​ച്ച​ത് ത​ന്നെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ആ​ഭാ​സ​ക​ര​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ കാ​ര്യ​ങ്ങ​ളെ ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

National

പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ത്രി 8.30ന് ​രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വ​നി​താ ബി​ല്ല് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​വും സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ​വും ഇ​ന്ന് ചേ​ർ​ന്നി​രു​ന്നു. ഈ ​ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും ഈ ​വി​ഷ​യം ഉ​യ​ർ​ന്നു വ​ന്നി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് മോ​ദി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

National

ന​മ്പ​ർ 16' ര​ഹ​സ്യം; പ്ര​ധാ​ന​മ​ന്ത്രി​യെ കു​ഴ​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​ല്ലു​വി​ളി, ബി​ജെ​പി പാ​ള​യ​ത്തി​ൽ ആ​ശ​ങ്ക

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ന് ന​ട​ന്ന വ​നി​താ സം​വ​ര​ണം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ '16' എ​ന്ന അ​ക്ക​ത്തെ​ച്ചൊ​ല്ലി​യു​ള്ള ദു​രൂ​ഹ​ത രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ഏ​പ്രി​ൽ 16-ാം തീ​യ​തി​യെ​യും '16' എ​ന്ന അ​ക്ക​ത്തെ​യും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് "മൈ ​ഗോ​ഡ്, ഹൗ ​ക്രേ​സി!" എ​ന്ന് ആ​ശ്ച​ര്യ​പ്പെ​ട്ട രാ​ഹു​ൽ, ത​ന്‍റെ പ​ക്ക​ലു​ള്ള ഈ ​ര​ഹ​സ്യ​ത്തി​ന്‍റെ ഉ​ത്ത​രം ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള​വ​ർ​ക്ക് അ​റി​യാ​മെ​ങ്കി​ൽ ത​നി​ക്ക് മെ​സ്സേ​ജ് അ​യ​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ചു.

എ​ന്താ​ണ് ഈ '​ന​മ്പ​ർ 16' എ​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട് വി​ശ​ദീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഇ​തി​ന് പി​ന്നി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2024-ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ത​നി​ച്ച് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തെ​ലു​ഗു ദേ​ശം പാ​ർ​ട്ടി​ക്ക് ലോ​ക്‌​സ​ഭ​യി​ലു​ള്ള​ത് കൃ​ത്യം 16 സീ​റ്റു​ക​ളാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന 'മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ' ബി​ല്ലി​നെ ടി​ഡി​പി പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന സൂ​ച​ന​യാ​കാം രാ​ഹു​ൽ ന​ൽ​കി​യ​ത്.

സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ആ​വേ​ശം കു​റ​വാ​ണെ​ന്നും ത​ന്‍റെ പ​രാ​ജ​യം അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. ഏ​പ്രി​ൽ 16-ന് ​ഈ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വ​ലി​യ പി​ഴ​വാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

National

മ​ന​സാ​ക്ഷി​ക്ക​നു​സ​രി​ച്ച് വോ​ട്ട് ചെ​യ്യ​ണം; അ​പേ​ക്ഷ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​ൻ​മേ​ലു​ള്ള വോ​ട്ടെ​ടു​പ്പ് ന‌​ട​ക്കാ​നി​രി​ക്കെ അ​പേ​ക്ഷ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ന​സാ​ക്ഷി​ക്ക് അ​നു​സ​രി​ച്ച് വോ​ട്ട് ചെ​യ്യ​ണം. അ​മ്മ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും പെ​ൺ​മ​ക്ക​ളെ​യും ഭാ​ര്യ​മാ​രെ​യും ഓ​ർ​ത്ത് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും മോ​ദി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ പാ​ർ​ല​മെ​ന്‍റി​നെ ഉ​റ്റു നോ​ക്കു​ക​യാ​ണ്. സ്ത്രീ ​സം​വ​ര​ണ​ത്തി​ൽ ഇ​നി​യും രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി. സ്ത്രീ​ശ​ക്തി​യു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​രു​തെ​ന്നും എ​ല്ലാ അം​ഗ​ങ്ങ​ളും ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ബി​ല്ല് പാ​സാ​കാ​ൻ 360 എം​പി​മാ​രു​ടെ പി​ന്തു​ണ കി​ട്ട​ണം. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യ്ക്ക് ഇ​ത് സാ​ധ്യ​മ​ല്ല. 543 സീ​റ്റി​ൽ മൂ​ന്നി​ലൊ​ന്ന് സ്ത്രീ​ക​ൾ​ക്ക് ന​ൽ​കു​ന്ന​തേ അം​ഗീ​ക​രി​ക്കൂ​വെ​ന്ന നി​ല​പാ​ടി​ൽ പ്ര​തി​പ​ക്ഷം ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ റോ​ഡ്ഷോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് എ​ത്തും. വൈ​കു​ന്നേ​രം മൂ​ന്നി​ന് നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന റോ​ഡ്ഷോ വ​ട​ശേ​രി​യി​ലാ​ണ് അ​വ​സാ​നി​ക്കു​ക. ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​നം ഇ​റ​ങ്ങു​ന്ന ന​രേ​ന്ദ്ര മോ​ദി ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക് പോ​കും.

എ​ൻ​ഡി​എ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ബി​ജെ​പി നേ​താ​ക്ക​ളാ​യ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ, കെ. ​അ​ണ്ണാ​മ​ലൈ തു​ട​ങ്ങി​യ​വ​രും റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. അ​തേ​സ​മ​യം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​ൽ മോ​ദി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് പ്രധാനമന്ത്രി എത്തുന്നത്.

സ്റ്റാ​ലി​ൻ ഇ​ന്ന് ധ​ർ​മ്മ​പു​രി, സേ​ലം ജി​ല്ല​ക​ളി​ൽ പ​ര്യ​ട​നം ന​ത്തും. ഈ ​മാ​സം 23നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

National

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മൂ​ന്നു​പേ​ർ ബി​ഹാ​റി​ൽ അ​റ​സ്റ്റി​ൽ. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പ്ര​ധാ​നി അ​മ​ൻ തി​വാ​രി എ​ന്ന ബ​ക്സ​ർ സ്വ​ദേ​ശി​യാ​ണ്. 2022 ൽ ​കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം ത​ക​ർ​ക്കാ​നു​ള്ള പ​ദ്ധ​തി​യും പ്ര​തി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ൾ അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​യാ​യ സി​ഐ​എ​യെ സ​മീ​പി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 22 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​മെ​ന്നും ഇ​തി​ന് ത​ങ്ങ​ൾ​ക്ക് സി​ഐ​എ പാ​രി​തോ​ഷി​കം ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് ലാ​പ്ടോ​പ്പു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളോ രാ​ജ്യ​വി​രു​ദ്ധ സം​ഘ​ട​ന​ക​ളോ ആ​യി ബ​ന്ധ​മു​ള്ള​വ​രാ​ണോ ഇ​വ​രെ​ന്നും അ​ന്ത​രാ​ഷ്ട്ര സം​ഘ​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ആ​വേ​ശ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ

​തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡി​എ ക്യ​മ്പിന് ആ​വേ​ശ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ. ​ക​ര​മ​ന മു​ത​ൽ കി​ള്ളി​പ്പാ​ലം വ​രെ തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു റോ​ഡ് ഷോ. ‌​തി​രു​വ​ന​ന്ത​പു​രം, നേ​മം മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഡ് ഷോ.

​വൈ​കു​ന്നേ​ര​ത്തോ​ടെ കേ​ര​ള​ത്തി​ലെ​ത്തി​യ മോ​ദി തി​രു​വ​ല്ല​യി​ലെ ആ​ദ്യ​പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. മോ​ദി​ക്കൊ​പ്പം നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ശ്രീ​ലേ​ഖ, ക​ര​മ​ന ജ​യ​ൻ എ​ന്നീ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ജ​ന​ങ്ങ​ള്‍ തി​ങ്ങി​ക്കൂ​ടു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. തി​രു​വ​ല്ല​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ മോ​ദി ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചി​രു​ന്നു. ഇ​വി​ടെ പൊ​തു​യോ​ഗ​മി​ല്ല. പൂ​ക്ക​ളു​മാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ള്‍ റോ​ഡി​നി​രു​വ​ശ​വും പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ത്തു​നി​ന്ന​ത്.

National

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: ഉ​ന്ന​ത​ത​ല സു​ര​ക്ഷാ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന രൂ​ക്ഷ​മാ​യ സൈ​നി​ക സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക യോ​ഗം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. യു​ദ്ധം ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യെ​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് യോ​ഗം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ത്യേ​ക ക്യാ​ബി​ന​റ്റ് സു​ര​ക്ഷാ യോ​ഗ​മാ​ണി​ത്.

വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, പെ​ട്രോ​ളി​യം, വാ​ണി​ജ്യം തു​ട​ങ്ങി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഇ​തു​വ​രെ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. യു​ദ്ധ​മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​രും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kerala

പ്രധാനമന്ത്രി പ്രചാരണത്തിനായി കോട്ടയത്ത് എത്തിയേക്കില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്ത് എത്തില്ലെന്ന് സൂചന. പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണു പര്യടനം ഒഴിവാക്കുന്നത് എന്നാണു വിവരം. പ്രധാനമന്ത്രി പാലായിൽ എത്തുമെന്നു നേരത്തെ ബിജെപി ഘടകങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പാലായിലോ കോട്ടയത്തോ എത്തില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

ശനിയാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമമാണ് ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുക.

തിരുവനന്തപുരത്തു കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരം നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാർച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

Kerala

നാ​ലി​നു പ്ര​ധാ​ന​മ​ന്ത്രി എ​ത്തും; തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് റോ​​​ഡ്ഷോ, ​​​തി​​​രു​​​വ​​​ല്ല​​​യി​​​ൽ പൊ​​​തു​​​പ​​​രി​​​പാ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ നാ​​​ലി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വീ​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് റോ​​​ഡ്ഷോ​​​യി​​​ലും തി​​​രു​​​വ​​​ല്ല​​​യി​​​ൽ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കും.

തി​​​രു​​​വ​​​ല്ല, ആ​​​റ​​​ന്മു​​​ള, ചെ​​​ങ്ങ​​​ന്നൂ​​​ർ അ​​​ട​​​ക്കം സ​​​മീ​​​പ​​​ത്തെ പ്ര​​​ധാ​​​ന പ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തി​​​രു​​​വ​​​ല്ല​​​യി​​​ലെ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലെ കി​​​ള്ളി​​​പ്പാ​​​ലം മു​​​ത​​​ൽ ക​​​ര​​​മ​​​ന വ​​​രെ​​​യു​​​ള്ള ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​മാ​​​ണ് റോ​​​ഡ്ഷോ. ​​​തി​​​രു​​​വ​​​ല്ല പ​​​ബ്ലി​​​ക് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മു​​​പ്പ​​​തി​​​നാ​​​യി​​​രം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ആ​​​വേ​​​ശ​​​മാ​​​യി മാ​​​റു​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ, നേ​​​മം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന റോ​​​ഡ് ഷോ​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റ​​​വ​​​ന്യു ജി​​​ല്ല​​​യി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ണി​​​നി​​​ര​​​ക്കും.

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തി; റോഡ് ഷോ ആരംഭിച്ചു

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. സ്വരാജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സി.സി. മുകുന്ദൻ, പത്മജ, കെ.കെ. അനീഷ് എന്നിവർ മോദിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.

പാലക്കാട്ടെ പൊതു സമ്മേളനത്തിനുശേഷമാണ് മോദി തൃശൂരിലെത്തിയത്. തൃശൂർ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. കുട്ടനല്ലൂരിലെ അച്യുതമേനോൻ കോളജ് ഹെലിപാട് ഗ്രൗണ്ടിൽനിന്ന് കാർ മാർഗമാണ് ഗ്രൗണ്ടിലേക്ക് എത്തിയത്.

 മോദിയെ കാണാനായി പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ ജില്ലയിൽ എത്തിച്ചേർന്നിട്ടുള്ളത്.

 
 

Kerala

കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ എ ടീം ബിജെപിയെന്ന് പ്രധാനമന്ത്രി, പാലക്കാട് ആവേശമായി മോദിയുടെ പ്രസംഗം

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ എ ​ടീം ബി​ജെ​പി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പാ​ല​ക്കാ‌​ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം ഇ​ത്ത​വ​ണം മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ കാ​ണി​ച്ച് തു‌​ട​ങ്ങി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ന കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ല്ലെ​ങ്കി​ൽ എ​ൻ​ഡി​എ എ​ന്നാ​ണ് ഇ​വി‌​ടു​ത്തെ സ്ത്രീ​ക​ളും യു​വാ​ക്ക​ളും ക​ർ​ഷ​ക​രും അ​ട​ങ്ങി​യ ആ​ളു​ക​ൾ പു​റ​യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ളം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് എ​ന്നി​ങ്ങ​നെ ര​ണ്ട് മു​ന്ന​ണി​ക​ൾ മാ​റി​മാ​റി ഭ​രി​ച്ചു. ഒ​രു മു​ന്ന​ണി അ​ഴി​മി​ത​ക്കാ​രെ​ങ്കി​ൽ അ​ടു​ത്ത മു​ന്ന​ണി കൊ​ടും അ​ഴി​മ​തി​ക്കാ​രാ​ണ്. ‌‌എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന് കീ​ശ വീ​ർ​പ്പി​ച്ച​തി​ന് ശേ​ഷം പി​ന്നെ അ​ധി​കാ​രം യു​ഡി​എ​ഫി​ന് കൈ​മാ​റും. ഇ​വ​ർ​ക്കി‌​ട​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​താ​യി​രു​ന്നു ധാ​ര​ണ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

ഈ ​അ​ടു​ത്ത കാ​ല​ത്താ​യി ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ കോ​ൺ​ഗ്ര​സ് ബി​ജെ​പി​യു‌‌​ടെ ബി ​ടീ​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ബി​ജെ​പി​യു‌​ടെ ബി ​ടീ​മാ​ണെ​ന്നാ​ണ്. ഇ​തി​ലൂ​ടെ ഇ​രു മു​ന്ന​ണി​ക​ളും പ​റ​യാ​തെ പ​റ​യു​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യാ​ണ് എ ‌​ടീം എ​ന്നാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ബി​ജെ​പി ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യാ​ണെ​ങ്കി​ൽ ഇ​രു മു​ന്ന​ണി​ക​ളു​ടെും അ​ഴി​മ​തി​ക​ളെ​ല്ലാം പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഭ​യെ​യും വി​ഭ​വ​ങ്ങ​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഇ​വി​ടു​ത്തെ മു​ന്ന​ണി​ക​ൾ​ത്ത് ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ എ​ൻ​ഡി​എ ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്തു​മെ​ന്നും സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് 22 വ​ർ​ഷം എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​യും ‌‌അ​ഞ്ച് വ​ർ​ഷ​ത്തോ​ളം കോ​ൺ​ഗ്ര​സ് എം​എ​ൽ​യു​മാ​ണ് ഭ​രി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് പാ​ല​ക്കാ​ടി​ന് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഐ​ഐ​ടി, സ്മാ​ർ​ട്ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി എ​ന്നി​വ ല​ഭി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

 

 

 

 

 

Kerala

പ്ര​ധാ​ന​മ​ന്ത്രി പാ​ല​ക്കാ​ട്ട്; എ​ന്‍​ഡി​എ ക്യാമ്പ് ആ​വേ​ശ​ത്തി​ൽ 

പാ​ല​ക്കാ​ട്: എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ല​ക്കാ​ട്ടെ​ത്തി. പാ​ല​ക്കാ​ട്ടെ​ത്തി​യ മോ​ദി കോ​ട്ട​മൈ​താ​ന​ത്തെ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കും. വൈ​കു​ന്നേ​രം തൃ​ശൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ന​ട​ക്കും. തൃ​ശൂ​രി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശ​ത്ത് നി​ന്ന് തു​ട​ങ്ങു​ന്ന റോ​ഡ് ഷോ ​ന​ഗ​രം ചു​റ്റി ബി​നി ഹെ​റി​റ്റേ​ജി​ന് മു​ന്‍​വ​ശം സ​മാ​പി​ക്കും.

ജി​ല്ല​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​ര്‍​ശ​ന സു​ര​ക്ഷ​യാ​ണ് ഇ​രു​ജി​ല്ല​ക​ളി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്തെ വേ​ദി​യി​ല്‍ സു​ര​ക്ഷ വീ​ഴ്ച ഉ​ണ്ടാ​യി. വേ​ദി​യി​ലെ ആം​പ്ലി​ഫ​യ​റി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്നു. ഉ​ട​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ഓ​വ​ർ​ലോ​ഡാ​ണ് പു​ക ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

 

 

 

National

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ടെ ക​ഴി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ഹ​ക​രി​ക്കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച ന​ട​ന്ന 'മ​ൻ കി ​ബാ​ത്തി​ന്‍റെ' 132-ാം പ​തി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ന​ന്ദി​യ​റി​യി​ച്ച​ത്. ഒ​രു​കോ​ടി​യി​ല​ധി​കം വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന​തി​ൽ ഗ​ൾ​ഫ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ കാ​ണി​ക്കു​ന്ന താ​ത്പ​ര്യ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ൾ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ശ്ചി​മേ​ഷ്യ​ൻ വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ​യും പ്ര​ധാ​ന​മ​ന്ത്രി ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കും പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട ഈ ​സ​മ​യ​ത്ത് സ്വാ​ർ​ത്ഥ രാ​ഷ്ട്രീ​യ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും മ​റ്റും വ്യാ​ജ​വാ​ർ​ത്ത​ക​ളും കിം​വ​ദ​ന്തി​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ദോ​ഷം ചെ​യ്യു​മെ​ന്നും, ഇ​ത്ത​രം കു​പ്ര​ച​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ വീ​ഴ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ മാ​ത്രം വി​ശ്വ​സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

Kerala

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു പാ​ല​ക്കാ​ട്ടും തൃ​ശൂ​രും

പാ​​​ല​​​ക്കാ​​​ട്/​​​തൃ​​​ശൂ​​​ർ: എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രു​​​മെ​​​ത്തും. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​പാ​​​ല​​​ക്കാ​​​ട് കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ക്കും.

സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​വി​​​ടും. 12 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ദേ​​​ശീ​​​യ - സം​​​സ്ഥാ​​​ന​​​നേ​​​താ​​​ക്ക​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കൊ​​​പ്പം വേ​​​ദി പ​​​ങ്കി​​​ടും.

ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ പാ​​​ല​​​ക്കാ​​​ട് മേ​​​ഴ്സി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ വ​​​ന്നി​​​റ​​​ങ്ങു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ഡു​​​മാ​​​ർ​​​ഗം സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​രി​​​യി​​​ലെ​​​ത്തും. പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ തൃ​​​ശൂ​​​രി​​​ലേ​​​ക്കു പോ​​​കും.

തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ഡ്ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കി​​​ട്ട് നാ​​​ലി​​​ന് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ൻ​​​വ​​​ശ​​​ത്തു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന റോ​​​ഡ് ഷോ ​​​ന​​​ഗ​​​രം ചു​​​റ്റി ബി​​​നി ഹെ​​​റി​​​റ്റേ​​​ജി​​​നു മു​​​ൻ​​​വ​​​ശം സ​​​മാ​​​പി​​​ക്കും.

കു​​​ട്ട​​​ന​​​ല്ലൂ​​​ർ ഹെ​​​ലി​​​പ്പാ​​​ഡി​​​ൽ വ​​​ന്നി​​​റ​​​ങ്ങു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് റോ​​​ഡ് മാ​​​ർ​​​ഗ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ൻ​​​വ​​​ശം എ​​​ത്തി​​​ച്ചേ​​​രു​​​ക. ജി​​​ല്ല​​​യി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച ക​ർ​ശ​ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ​ര വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന മേ​ഖ​ല​ക​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​നു സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള തീ​രു​മാ​നം.

അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തു പൊ​തു​ജ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. വൈ​കു​ന്നേ​രം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ക​ഴി​യും വ​രെ സ്വ​രാ​ജ് റൗ​ണ്ട്, സ​മീ​പ റോ​ഡു​ക​ൾ, വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.

കു​ട്ട​നെ​ല്ലൂ​ർ ഹെ​ലി​പാ​ഡ് മു​ത​ൽ ന​ട​ത്ത​റ, മ​ണ്ണു​ത്തി, തൃ​ശൂ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. മു​നി​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡ്, കു​റു​പ്പം റോ​ഡ്, ന​ടു​വി​ലാ​ൽ, ഷൊ​ർ​ണൂ​ർ റോ​ഡ്, പ്ര​സ് ക്ല​ബ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ് പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പേ​ന, ബാ​ഗ്, വെ​ള്ള​ക്കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല.

International

ബ​ലേ​ന്ദ്ര ഷാ ​നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബ​ലേ​ന്ദ്ര ഷാ ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​മ ന​വ​മി ദി​വ​സം 12.34ന് ​മു​ഹൂ​ർ​ത്തം നി​ശ്ച​യി​ച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

15 അം​ഗ മ​ന്ത്രി​സ​ഭ​യു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ന്നു. മാ​ർ​ച്ച് അ​ഞ്ചി​ന് ന​ട​ന്ന തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ബ​ലേ​ന്‍ ഷാ​യു​ടെ രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര പാ​ർ​ട്ടി വി​ജ​യി​ച്ച​ത് മൂ​ന്നി​ല്‍ ര​ണ്ട് സീ​റ്റു​ക​ളു​ടെ വ​ന്‍ ഭൂ​രി​പ​ക്ഷ​വു​മാ​യി ആ​യി​രു​ന്നു.

നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​പ്പ​റും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ബ​ലേ​ന്ദ്ര ഷാ ​രൂ​പീ​ക​രി​ച്ച രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര പാ​ർ​ട്ടി (ആ​ർ​എ​സ്‌​പി) മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​ർ​എ​സ്‌​പി രാ​ജ്യ​ത്തെ വ​ൻ​കി​ട പാ​ർ​ട്ടി​ക​ളെ​യെ​ല്ലാം അ​ട്ടി​മ​റി​ച്ച​ത്.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; പ്ര​ധാ​ന​മ​ന്ത്രി നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള യോ​ഗം ഇ​ന്ന് ന​ട​ക്കും. രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം യോ​ഗം ചേ​രു​ന്ന​ത്.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​കും യോ​ഗം ചേ​രു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ യോ​ഗം വി​ല​യി​രു​ത്തും. ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ല​ട​ക്കം സം​സ്ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട. മു​ൻ​ക​രു​ത​ലാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

ഇ​ന്ധ​ന ല​ഭ്യ​ത, വ​ളം ല​ഭ്യ​ത, അ​വ​ശ്യ വ​സ്തു വി​ത​ര​ണം, ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ൽ, വി​ല​ക്ക​യ​റ്റ നി​രീ​ക്ഷ​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ക്കും. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​തൃ​ക പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

National

മാ​ർ​ക്കാ​പു​രം ബ​സ് അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മാ​ർ​ക്കാ​പു​ര​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് അ​നു​വ​ദി​ച്ച​ത്.

തെ​ല​ങ്കാ​ന​യി​ലെ നി​ർ​മ്മ​ലി​ൽ നി​ന്ന് നെ​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഹ​രി​കൃ​ഷ്ണ ട്രാ​വ​ൽ​സി​ന്‍റെ സ്വ​കാ​ര്യ ബ​സ് ഒ​രു ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്ലാ​ബ് ക്വാ​റി​ക​ൾ​ക്ക് സ​മീ​പം ന​ട​ന്ന അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ക്കു​ക​യും 20 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൂ​ട്ടി​യി​ടി​ക്ക് പി​ന്നാ​ലെ ബ​സി​ന് തീ​പി​ടി​ക്കു​ക​യും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ 20 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വൈ​ദ്യ​സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

 

 

 

International

ഡെന്മാർക്കിൽ മെറ്റെ ഫ്രെഡറിക്സൺ രാജിവച്ചു

കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി​​​ക്കു പി​​​ന്നാ​​​ലെ ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​ഡ​​​റി​​​ക്സ​​​ൺ രാ​​​ജി​​​ സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഫെ​​​ഡ​​​റി​​​ക്സ​​​ണി​​​ന്‍റെ സോ​​​ഷ്യ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​റ്റ‌​​​ക്ക​​​ക്ഷി ആ​​​യെ​​​ങ്കി​​​ലും 21.9 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണു ല​​​ഭി​​​ച്ച​​​ത്.

സോ​​​ഷ്യ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ട​​​തുസ​​​ഖ്യ​​​ത്തി​​​ന് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ട 90 സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ല്ല. ര​​​ണ്ടുവ​​​ട്ടം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഫ്രെ​​​ഡ​​​റി​​​ക്സ​​​ണി​​​ന്‍റെ സാ​​​ധ്യ​​​ത ഇ​​​വി​​​ടെ അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല.

കൂ​​​ടു​​​ത​​​ൽ ക​​​ക്ഷി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​നി​​​യും സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ അ​​​വ​​​ർ ന​​​ട​​​ത്തി​​​യേ​​​ക്കും.

National

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗം വൈകീട്ട്, പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് വൈകുന്നേരം നടക്കും. അഞ്ചിന് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും.

വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും. വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം.

ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷത്തെ തുടർന്നു രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ യോഗത്തില്‍ വിശദീകരിക്കും.

യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

National

പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 53 ലക്ഷം മെട്രിക് ടൺ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖലയും ഇതിനു പിന്നിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഊർജ ഇറക്കുമതിയുടെ ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ദൗർലഭ്യം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഊർജ ആവശ്യകതകൾ വൈവിധ്യവൽക്കരിച്ചു. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

National

സ​ർ​ക്കാ​ർ ത​ല​വ​നാ​യി 8,931 ദി​വ​സം, അ​പൂ​ർ​വ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​രി​ത്ര​ത്തി​ലേ​ക്ക്. 8,930 ദി​വ​സം സി​ക്കിം മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ പ​വ​ൻ കു​മാ​ർ ചാം​ലിം​ഗി​നെ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി, സം​സ്ഥാ​ന​ത്തും കേ​ന്ദ്ര​ത്തി​ലു​മാ​യി സ​ർ​ക്കാ​ർ ത​ല​വ​നാ​യി 8,931 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി 25-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വ്യ​ക്തി, മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ൻ​പ​രി​ച​യ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി എ​ന്നീ റി​ക്കാ​ർ​ഡു​ക​ളും മോ​ദി​ക്ക് സ്വ​ന്തം. സ്വാ​ത​ന്ത്ര്യ​ല​ബ്ധി​ക്കു​ശേ​ഷം ജ​നി​ച്ച ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

2014, 2019, 2024 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം നേ​ടി. 2001 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​രേ​ന്ദ്ര മോ​ദി ആ​ദ്യ​മാ​യി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു, 2014 മേ​യ് 21 വ​രെ ആ ​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു, ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​മ്പ് 13 വ​ർ​ഷ​ത്തി​ലേ​റെ സം​സ്ഥാ​ന​ത്തെ ന​യി​ച്ചു.

2014 മേ​യ് 26 ന് ​ഇ​ന്ത്യ​യു​ടെ 14-ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ലോ​ക്സ​ഭ​യി​ൽ പൂ​ർ​ണ ഭൂ​രി​പ​ക്ഷം നേ​ടി​യ ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സ് ഇ​ത​ര നേ​താ​വാ​യി. പി​ന്നീ​ട് അ​ദ്ദേ​ഹം ര​ണ്ട് പൂ​ർ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലേ​റി​യ ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി​യാ​യി.

National

ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ളി​പ്പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​കം, വൈ​ദ്യു​തി, വ​ളം എ​ന്നീ മേ​ഖ​ല​ക​ളു​ടെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. അ​വ​ശ്യ വി​ഭ​വ​ങ്ങ​ളു​ടെ ത​ട​സ​മി​ല്ലാ​ത്ത വി​ത​ര​ണ​വും സു​സ്ഥി​ര​മാ​യ ച​ര​ക്കു​നീ​ക്ക​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് യോ​ഗം മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്.

പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ പൂ​ഴ്ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ത​ട​യു​ന്ന​തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന‌​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രാ​നാ​ണ് തീ​രു​മാ​നം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ വാ​ണി​ജ്യ എ​ൽ​പി​ജി വി​ഹി​തം വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക. ഗാ​ർ​ഹി​ക-​വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ പി​എ​ൻ​ജി ക​ണ​ക്ഷ​നു​ക​ൾ വേ​ഗ​ത്തി​ൽ ന​ൽ​കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: ഊ​ർ​ജ സു​ര​ക്ഷ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഊ​ർ​ജ ല​ഭ്യ​ത​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യും ആ​ഗോ​ള​ത​ല​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.

ഇ​റാ​ൻ-​യു​എ​സ് ത​ർ​ക്കം മൂ​ലം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ​ക്ക​ട​ത്ത് ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, രാ​ജ്യ​ത്തെ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ യോ​ഗം വി​ല​യി​രു​ത്തും. പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

International

നേപ്പാളിൽ ആർഎസ്പിക്ക് 182 സീറ്റ്

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ അ​​ധി​​കാ​​രം പി​​ടി​​ച്ച രാ​​ഷ്‌​​ട്രീ​​യ സ്വ​​ത​​ന്ത്ര പാ​​ർ​​ട്ടി​​ക്ക് (ആ​​ർ​​എ​​സ്പി) 182 സീ​​റ്റ്. നേ​​രി​​ട്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന 165 സീ​​റ്റി​​ൽ 125 എ​​ണ്ണം ആ​​ർ​​എ​​സ്പി നേ​​ടി​​യി​​രു​​ന്നു.

ആ​​നു​​പാ​​തി​​ക പ്രാ​​തി​​നി​​ധ്യ പ്ര​​കാ​​ര​​മു​​ള്ള 110 സീ​​റ്റു​​ക​​ളി​​ൽ 57 എ​​ണ്ണം​​കൂ​​ടി ആ​​ർ​​എ​​സ്പി നേ​​ടി. കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 138 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ്.

ബാ​​ലേ​​ന്ദ്ര ഷാ ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കു​​മെ​​ന്ന് ആ​​ർ​​എ​​സ്പി പാർട്ടി നേതൃത്വം നേ​​ര​​ത്തേ ഔദ്യോഗികമായി പ്ര​​ഖ്യാ​​പി​​ച്ചിരുന്നു.

Movies

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​മ്മ​യെ​പ്പോ​ലെ കാ​ണു​ന്നു; മോ​ദി​യെ പ്ര​ശം​സി​ച്ച് മോ​ഹ​ൻ​ലാ​ൽ  

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മോ​ഹ​ൻ​ലാ​ൽ. ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ ക​രു​ത്തും വ്യ​ക്ത​ത​യു​മു​ണ്ടെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പോ​ഡ്കാ​സ്റ്റി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ശം​സ.

ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത​ൽ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ മോ​ദി മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്നും പ്ര​ചോ​ദി​പ്പി​ക്കു​ന്ന നേ​താ​വാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വം മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​മ്മ​യെ​പ്പോ​ലെ കാ​ണു​ന്നു. അ​ദ്ദേ​ഹം ഒ​രു യോ​ഗി​യാ​ണെ​ന്നും വാ​ക്കു​ക​ളി​ൽ ഒ​തു​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മ​ല്ല മോ​ദി​യു​ടേ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ബു​ദ്ധി​മു​ട്ടേ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മോ​ദി രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​ത് ക​ണ്ടു​പ​ഠി​ക്കേ​ണ്ട​താ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കേ​ര​ള​ത്തി​ന് പു​തി​യ തു​ട​ക്കം ആ​വ​ശ്യ​മാ​യ സ​മ​യ​മാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കൊ​ച്ചി: കേ​ര​ള​ത്തി​ന് പു​തി​യ തു​ട​ക്കം ആ​വ​ശ്യ​മാ​യ സ​മ​യ​മാ​ണി​തെ​ന്നും അ​തു​കൊ​ണ്ട് വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​ച്ചി​യി​ൽ എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന് പ്ര​കൃ​തി​യും സം​സ്കാ​ര​വും വി​ശാ​ല​മാ​യ സ​മു​ദ്ര​തീ​ര​വു​മു​ണ്ട്. എ​ന്നാ​ൽ വ​ള​ർ​ച്ച ഉ​ണ്ടാ​കു​ന്നി​ല്ല. അ​തി​ന് കാ​ര​ണം മാ​റി​മാ​റി ഭ​രി​ച്ച ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ത ഇ​ട​ത്-​വ​ല​ത് അ​വി​ശു​ദ്ധ കൂ​ട്ടു​ക്കെ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത‍ൃ​ശൂ​രി​ലെ ജ​ന​ങ്ങ​ൾ, തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യി​ലും എ​ൻ​ഡി​യി​ലും അ​ർ​പ്പി​ച്ച വി​ശ്വാ​സം പോ​ലെ മു​ഴു​വ​ൻ കേ​ര​ള​വും എ​ൻ​ഡി​എ​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം എ​ൻ​ഡി​എ​യ്ക്ക് അ​വ​സ​രം ന​ൽ​കി​യാ​ൽ വി​ക​സി​ത കേ​ര​ളം എ​ന്ന അ​ത്ഭു​ത​ക​ര​മാ​യ കാ​ഴ്ച കാ​ണാ​ൻ സാ​ധി​ക്കും. ഇ​നി കേ​ര​ള​വും മാ​റും, മാ​റാ​ത്ത​തും മാ​റും കേ​ര​ള​വും വ​ള​രും. മാ​ന​സി​ക ശാ​രീ​രി​ക സൗ​ഖ്യ​ത്തി​നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും കേ​ര​ള​ത്തെ ഒ​ന്നാ​മ​തെ​ത്തി​ക്കു​ക​യാ​ണ് എ​ൻ​ഡി​എ​യു​ടെ ല​ക്ഷ്യം. വി​വാ​ഹ പാ​ർ​ട്ടി​ക​ളു​ടെ ഒ​ന്നാ​മ​ത്തെ ല​ക്ഷ്യ​കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റ​ണം. വ​ലി​യ വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​യി ലോ​കം കേ​ര​ള​ത്തി​ലെ​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​കാ​ണം. ഇ​തി​ന് കേ​ര​ള​ത്തി​ന്റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മേ​ഖ​ല ആ​ധു​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട​ണം.

പ്ര​സം​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് ഡ്രോ​ൺ നി​ർ​മാ​ണ​ത്തി​ൽ എ​ത്ര​മാ​ത്രം വൈ​ദ​ഗ്ധ്യ​മു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ യു​വ​രാ​ജാ​വി​ന് അ​റി​യി​ല്ല. ഡ്രോ​ൺ നി​ർ​മി​ക്കു​ന്ന നി​ര​വ​ധി ക​മ്പ​നി​ക​ൾ ഭാ​ര​ത​ത്തി​ലു​ണ്ടെ​ന്ന് ഈ ​കോ​ൺ​ഗ്ര​സ് നേ​താ​വി​ന് അ​റി​യി​ല്ല. കൂ​പ​മ​ണ്ഡൂ​ക​ങ്ങ​ളാ​യ ചി​ല​ർ​ക്ക് ഈ ​രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ​രി​വ​ർ​ത്ത​നം കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​നു​ള്ള അ​ന്ത​രീ​ക്ഷം എ​ൻ​ഡി​എ സ​ർ​ക്കാ​രു​ണ്ടാ​ക്കും. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ൾ അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ര​യും വ​ലി​യൊ​രു ആ​ഗോ​ള പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്തും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ബോ​ധ​പൂ​ർ​വം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യേ​ക്കാ​ൾ ഉ​പ​രി​യാ​യി രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​ണ് കോ​ൺ​ഗ്ര​സ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ത്യ​ന്തം നി​ർ​ഭാ​ഗ്യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് അ​വ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

Kerala

കേ​ര​ള​ത്തി​ന്‍റെ 'ര​ക്ഷാ​സൈ​ന്യം'; ധീ​വ​ര സ​മൂ​ഹ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

കൊ​ച്ചി: കേ​ര​ളം നേ​രി​ട്ട മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി പ​തി​നാ​യി​ര​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ധീ​വ​ര സ​മു​ദാ​യ​ത്തെ 'കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന മ​ഹാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ​സ​മ​യ​ത്ത് സൈ​ന്യ​ത്തി​ന് പോ​ലും എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത ദു​ർ​ഘ​ട​മാ​യ ഇ​ട​ങ്ങ​ളി​ൽ സ്വ​ന്തം വ​ള്ള​ങ്ങ​ളു​മാ​യി എ​ത്തി​യ ധീ​വ​ര യു​വാ​ക്ക​ളു​ടെ ധീ​ര​ത​യെ പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. "ക​ട​ലി​ന്‍റെ മ​ക്ക​ൾ ക​ര​യു​ടെ കാ​വ​ൽ​ക്കാ​രാ​യി മാ​റി​യ കാ​ഴ്ച​യാ​ണ് ന​മ്മ​ൾ ക​ണ്ട​ത്. ആ ​സേ​വ​ന​മ​നോ​ഭാ​വം ഇ​ന്ത്യ​ക്കാ​കെ മാ​തൃ​ക​യാ​ണ്," അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രസംഗത്തില്‍ പണ്ഡിറ്റ് കറുപ്പനെയും അമൃതാനന്ദമയിയെയും അടക്കം പ്രധാനമന്ത്രി ഉള്‍പ്പെടുത്തി. 

'നമ്മുടെ സംസ്ഥാനത്തിന്‍റെ കേരള എന്ന പേര് മാറ്റി കേരളം എന്ന് ആയിരിക്കുകയാണ്. കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. നിങ്ങള്‍ എല്ലാവരുടെയും മുഖത്ത് അതിന്‍റെ സന്തോഷം കാണാം. എല്ലാ കേരളം നിവാസികള്‍ക്കും ഞാന്‍ ആശംസകള്‍ അറിയിക്കുന്നു.'- മോദി പറഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ലെ മ​ത്സ്യ​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി മാ​ത്രം 1400 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഫി​ഷ​ർ​മാ​ൻ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ വ​ഴി​യും മ​ത്സ്യ ഉ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ധീ​വ​ര സ​മു​ദാ​യ​ത്തി​ന് ല​ഭ്യ​മാ​ക്കും.

സ​മു​ദ്ര​വി​ഭ​വ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള 'ബ്ലൂ ​ഇ​ക്ക​ണോ​മി' എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്നും അ​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ നേ​രി​ടു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഉ​പ​ഗ്ര​ഹ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ക​ട​ലി​ൽ പോ​കു​ന്ന ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും ക​ര​യി​ലി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

 

Kerala

പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ; വിന്യസിക്കുക 2,500 പോലീസ് ഉദ്യോഗസ്ഥരെ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ സുരക്ഷ ഒരുക്കുന്നത് 2,500 പോലീസ് ഉദ്യോഗസ്ഥര്‍. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ (എസ്പിജി) മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.

ആറു എസ്പിമാര്‍, 26 ഡിവൈഎസ്പിമാര്‍, 2300ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് കൊച്ചിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മടങ്ങുംവരെ കടുത്ത ഗതാഗത നിയന്ത്രണവുമുണ്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ പരിപാടി സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണന്‍കുട്ടിയും അറിയിച്ചിട്ടുണ്ട്. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് അതൃപ്തിയുണ്ട്.

Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നെ​ടു​മ്പാ​ശേ​രി മു​ത​ൽ മു​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റൂ​റ​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും അ​ങ്ക​മാ​ലി - കാ​ല​ടി എം​സി റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ ഇ​ട റോ​ഡു​ക​ളി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡ് നി​ന്നും ഹൈ​വേ​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ലു​വ മു​ത​ൽ മു​ട്ടം വ​രെ യാ​ത്ര​ക​ൾ​ക്ക് രാ​വി​ലെ 10നും ​വൈ​കി​ട്ട് നാ​ലി​നും ഇ​ട​ക്കു​ള്ള സ​മ​യം നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.

Kerala

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് കൊ​ച്ചി​യി​ൽ, എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടും

കൊ​ച്ചി: എ​ൻ​ഡി​എ​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 11.30 ന് ​നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി നേ​വ​ൽ ബേ​സി​ൽ എ​ത്തി റോ​ഡ് മാ​ർ​ഗം ആ​ദ്യ പ​രി​പാ​ടി​ക്ക് എ​ത്തും.

മ​റൈ​ൻ​ഡ്രൈ​വി​ൽ ധീ​വ​ര​സ​ഭ​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് മോ​ദി​യു​ടെ ആ​ദ്യ പ​രി​പാ​ടി. 12ന് ​ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ റോ​ഡ് ഷോ. 12.30 ​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ 10,000 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടു​കൂ​ടി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വേ​ദി​യി​ൽ എ​ൻ​ഡി​എ കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നോ​ടു കൂ​ടി എ​ൻ​ഡി​എ​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​കും.

തു​ട​ർ​ന്ന് 2.30ന് ​പ്ര​ധാ​ന​മ​ന്ത്രി ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലേ​ക്ക് പോ​കും. വൈ​കി​ട്ട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ എ​ത്തു​ന്ന മോ​ദി 5.45ന് ​വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘ​ട​ന​വും ശി​ലാ​സ്ഥ​പ​ന​വും നി​ർ​വ​ഹി​ക്കും. ആ​കെ 5650 കോ​ടി രൂ​പ​യു​ടെ​താ​ണ് പ​ദ്ധ​തി​ക​ൾ. തു​ട​ർ​ന്ന് എ​ൻ​ഡി​എ പൊ​തു​യോ​ഗ​ത്തി​ലും മോ​ദി പ്ര​സം​ഗി​ക്കും. ബി​ജെ​പി​യു​ടെ വ​ർ​ധി​ച്ചു വ​രു​ന്ന സ്വീ​ക​ര്യ​ത​യി​ൽ ഡി​എം​കെ അ​സ്വ​സ്ഥ​രാ​ണെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചു. ഈ ​മാ​സം മോ​ദി​യു​ടെ ര​ണ്ടാ​മ​ത്തെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

National

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം; പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന പാ​ച​ക​വാ​ത​ക ക്ഷാ​മ​വും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​കൊ​ണ്ട് ഇ​ന്ധ​ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ സ​ജ്ജ​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യു​ദ്ധം കാ​ര​ണം ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. റ​ഷ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ണ്ണ​യും ഗ്യാ​സും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ വി​ല പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ളെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. സ​ബ്സി​ഡി​ക​ൾ തു​ട​രു​ന്ന കാ​ര്യ​ത്തി​ലും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ൽ, ല​ഭ്യ​മാ​യ എ​ൽ​പി​ജി സ്റ്റോ​ക്ക് ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി വി​ത​ര​ണം ചെ​യ്യാ​ൻ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. യു​ദ്ധം നീ​ണ്ടു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് ത​ന്ത്ര​പ്ര​ധാ​ന​മാ​യ എ​ണ്ണ​ശേ​ഖ​രം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ചെ​യ്തു.

 

 

Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ക​ലൂ​ർ, മ​റൈ​ൻ ഡ്രൈ​വ് മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

800 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ധി ഒ​ഴി​വാ​ക്കി ഡ്യൂ​ട്ടി​ക്ക് ക​യ​റ​ണ​മെ​ന്ന പ്ര​ത്യേ​ക നി​ർ​ദേ​ശ​വും പോ​ലീ​സു​കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

സി​റ്റി പോ​ലീ​സി​ന് ഇ​ന്നും ബു​ധ​നാ​ഴ്ച​യും രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ നി​ർ​ബ​ന്ധി​ത ഡ്യൂ​ട്ടി​യും ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

National

സ്വീ​ക​രി​ക്കാ​ൻ മ​മ​ത എ​ത്തി​യി​ല്ല; അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി രാ​ഷ്ട്ര​പ​തി; അ​പ​മാ​ന​ക​ര​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ഗു​രു​ത​ര പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം. സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ എ​ത്തി​യി​ല്ലെ​ന്ന അ​മ​ര്‍​ഷം പ​ര​സ്യ​മാ​ക്കി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു.

ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ത​നി​ക്ക് സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണ്. അ​വ​ർ​ക്ക് ത​ന്നോ​ട് പി​ണ​ക്ക​മു​ണ്ടോ എ​ന്ന് അ​റി​യി​ല്ലെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. സി​ലി​ഗു​ഡി​യി​ലെ പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ എ​ത്താ​തി​രു​ന്ന​ത്. രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ക്കാ​നി​രു​ന്ന അ​ന്താ​രാ​ഷ്ട്ര സാ​ന്താ​ൾ കോ​ൺ​ഫ​റ​ൻ​സ് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ധാ​ൻ​ന​ഗ​റി​ൽ നി​ന്ന് ബ​ഗ്‌​ദോ​ഗ്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തെ ഗോ​ഷാ​യ്പു​റി​ലെ വേ​ദി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി അ​മ​ര്‍​ഷം പ​ര​സ്യ​മാ​ക്കി​യ​ത്. "രാ​ഷ്ട്ര​പ​തി ഒ​രു സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വ​ര​ണം. എ​ന്നാ​ൽ, അ​വ​ർ (മ​മ​താ ബാ​ന​ർ​ജി) വ​ന്നി​ല്ല. ഞാ​നും ബം​ഗാ​ളി​ന്‍റെ മ​ക​ളാ​ണ്. മ​മ​ത എ​ന്‍റെ സ​ഹോ​ദ​രി​യാ​ണ്, എ​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി. അ​വ​ർ​ക്ക് എ​ന്നോ​ട് ദേ​ഷ്യ​മാ​യ​തി​നാ​ലാ​ണോ ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ല" ഇ​ങ്ങ​നെ​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​തി​ക​ര​ണം.

സം​ഭ​വ​ത്തി​ൽ തൃ​ണ​മൂ​ല്‍ സ​ർ​ക്കാ​ർ എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ചു​വെ​ന്നും അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ടി​എം​സി സ​ർ​ക്കാ​ർ ശ​രി​ക്കും എ​ല്ലാ പ​രി​ധി​യും ലം​ഘി​ച്ചി​രി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി​ക്കു​ണ്ടാ​യ അ​പ​മാ​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ബം​ഗാ​ൾ സ​ർ​ക്കാ​രാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

National

യു​എ​ഇ​യ്‌​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇന്ത്യ, ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി

ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രോ​ടു​ള്ള ക​രു​ത​ലി​ന് ന​ന്ദി അ​റി​യി​ച്ചു. ഇ​റാ​ൻ - ഇ​സ്ര​യേ​ൽ - അ​മേ​രി​ക്ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ആ​ദ്യ​ത്തെ പ്ര​തി​ക​ര​ണ​മാ​ണി​ത്.

ഇ​ന്ന​ലെ ഇ​റാ​ൻ - ഇ​സ്ര​യേ​ൽ- യു​എ​സ് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യെ​ങ്കി​ലും പ​ക്ഷം പി​ടി​ക്കാ​തെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം. ഈ ​സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യം ആ​ദ്യ​മാ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് യു​എ​ഇ​യ്‌​ക്കാ​ണ്.

മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ അ​ടു​ത്ത മൂ​ന്ന് ദി​വ​സം അ​തീ​വ ജാ​ഗ്ര​ത​യാ​ണ് യു​എ​ഇ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് ര​ണ്ട്, മൂ​ന്ന്, നാ​ലി തീ​യ​തി​ക​ളി​ൽ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി. പ​ത്താം ക്ലാ​സ്, 12-ാം ക്ലാ​സ് ഐ​സി​എ​സ്ഇ, ഐ​എ​സ്‌‌‌​സി പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ര്യ - സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ‘വ​ർ​ക്ക് ഫ്രം ​ഹോം' അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​താ​യും ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് അ​ട​ക്കം താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു​ണ്ട്.

ഇ​നി​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ രാ​ജ്യം ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തി​ലേ​ക്കും തി​രി​ച്ച​ടി​യി​ലേ​ക്കും നീ​ങ്ങു​മെ​ന്ന് യു​എ​ഇ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി റീം ​അ​ൽ ഹാ​ഷി​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. സി​എ​ൻ​എ​ന്നി​ന് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി യു​എ​ഇ​യു​ടെ ക​ടു​ത്ത നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​ന്ന​ലെ മു​ത​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​ഇ​യു​ടെ പ്ര​തി​ക​ര​ണം. 

National

ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് എ​ത്തും

ചെ​ന്നൈ: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും. പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി ഏ​ക​ദേ​ശം 6,700 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി ചെ​ന്നൈ​യി​ലെ​ത്തും. ഇ​ന്ന് അ​ദ്ദേ​ഹം ചെ​ന്നൈ രാ​ജ്ഭ​വ​നി​ൽ ത​ങ്ങും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 11:45-ന് ​പു​തു​ച്ചേ​രി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 2,700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്മാ​ർ​ട്ട് സി​റ്റി മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ, ഇ-​ബ​സ് സ​ർ​വീ​സ്, 750 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ക​ര​സൂ​ർ-​സെ​ഡ​ര​പ്പെ​ട്ട ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യോ​ടെ മ​ധു​ര​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 4,000 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. മ​ധു​ര എ​യിം​സ് ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച എ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. മ​ധു​ര​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തി​രു​പ്പ​റ​ങ്കു​ണ്ഡ്രം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ദ്ദേ​ഹം ദ​ർ​ശ​നം ന​ട​ത്തും.

2026-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​മാ​യും ഈ ​സ​ന്ദ​ർ​ശ​നം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ​യി​ലും മ​ധു​ര​യി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

National

പാത്രിയർക്കീസ് ബാവ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. യാ​​​ക്കോ​​​ബാ​​​യ യാ​​​ക്കോ​​​ബാ​​​യ സ​​​ഭാതലവൻ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭാ​​​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

മ​​​​​​ല​​​​​​ങ്ക​​​​​​ര യാ​​​​​​ക്കോ​​​​​​ബാ​​​​​​യ സു​​​​​​റി​​​​​​യാ​​​​​​നി സ​​​​​​ഭ​​​​​​യു​​​​​​ടെ ശ്രേ​​​​​​ഷ്ഠ കാ​​​​​​തോ​​​​​​ലി​​​​​​ക്ക​​​​​​യും മ​​​​​​ല​​​​​​ങ്ക​​​​​​ര മെ​​​​​​ത്രാ​​​​​​പ്പോ​​​​​​ലീ​​​​​​ത്ത​​​​​​യു​​​​​​മാ​​​​​​യ ബ​​​​​​സേ​​​​​​ലി​​​​​​യോ​​​​​​സ് ജോ​​​​​​സ​​​​​​ഫ് ബാ​​​​​​വ, ഡ​​​ൽ​​​ഹി ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ യൗ​​​സേബി​​​യോ​​​സ്, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ട്വ​​​ന്‍റി 20 പാ​​​ർ​​​ട്ടി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു എം ​​​ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. സ​​​ഭാ​​​ത​​​ർ​​​ക്ക​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യാ​​​ണു സൂ​​​ച​​​ന.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​ത്പ​​​ര്യ​​​പ്പെ​​​ട്ട​​​തു​​​പ്ര​​​കാ​​​രം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യാ​​​ണ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. സ​​​ഭൈ​​​ക്യ​​​ത്തി​​​നാ​​​യു​​​ള്ള എ​​​ല്ലാ നീ​​​ക്ക​​​ങ്ങ​​​ളെ​​​യും യാ​​​ക്കോ​​​ബാ​​​യ സ​​​ഭ എ​​​ന്നും സ്വാ​​​ഗ​​​തം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ വ്യ​​​ക്ത​​​മാ​​​ക്കി.

National

പേര് മാറ്റം ചരിത്രം; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സാംസ്‌കാരിക നായകര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗികമായി 'കേരള' എന്നതില്‍ നിന്നും 'കേരളം'എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകര്‍ ഡല്‍ഹിയിലെത്തി. മലയാളത്തിന്‍റെ പ്രിയ കവി വി. മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് നന്ദി അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്‍റെ പേര് മലയാളത്തനിമയോടെ 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്തതില്‍ ഇവര്‍ പ്രധാനമന്ത്രിയോട് കേരളത്തിന്‍റെ നന്ദി അറിയിച്ചു.

സംസ്ഥാനത്തിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ  നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.

'മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് 'കേരളം' എന്ന പേര് ഔദ്യോഗികമാക്കിയത് ചരിത്രപരമായ തീരുമാനമായാണ് സാംസ്കാരിക കേരളം വിലയിരുത്തിയത്.

 

Movies

പോ​രാ​യ്മ​ക​ളെ സ്വീ​ക​രി​ച്ച് യ​ഥാ​ർ​ഥ പ​ങ്കാ​ളി​ക​ളാ​കു​ക; വി​ജ​യ്‌​യ്ക്കും ര​ശ്മി​ക​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ശം​സ  

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്കും ​ര​ശ്മി​ക മ​ന്ദാ​ന​യ്ക്കും വി​വാ​ഹ​മം​ഗ​ള ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ച​ട​ങ്ങി​ലേ​യ്ക്ക് ക്ഷ​ണി​ച്ച​തി​ന് ന​ന്ദി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ശം​സ തു​ട​ങ്ങു​ന്ന​ത്.

വി​ജ​യ്‌​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ മാ​ധ​വി​യേ​യും ഗോ​വ​ർ​ധ​ൻ റാ​വു ദേ​വ​ര​കൊ​ണ്ട​യേ​യും അ​ഭി​സം​ബോ​ധ​ന​ചെ​യ്തു​കൊ​ണ്ടു​ള്ള ക​ത്ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

'വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന വി​ജ​യ്- ര​ശ്മി​ക വി​വാ​ഹ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. സ​ന്തോ​ഷ​ക​ര​വും മം​ഗ​ള​ക​ര​വു​മാ​യ അ​വ​സ​ര​ത്തി​ൽ ദേ​വ​ര​കൊ​ണ്ട- മ​ന്ദാ​ന കു​ടും​ബ​ത്തി​ന് ഹൃ​ദ​യം​നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും.

വി​ജ​യ്‌​യു​ടേ​യും ര​ശ്മി​ക​യു​ടേ​യും ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ പു​തി​യ അ​ധ്യാ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. ഏ​ഴ് ചു​വ​ടു​ക​ൾ ഒ​ന്നി​ച്ചു​വെ​ക്കു​മ്പോ​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സു​ഹൃ​ത്തു​ക്ക​ളാ​യി തീ​രു​ന്നു​വെ​ന്ന ഉ​ദാ​ത്ത​ചി​ന്ത ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ദ​മ്പ​തി​ക​ൾ ജീ​വി​തം തു​ട​ങ്ങ​ട്ടെ.

സ്‌​നേ​ഹ​വും അ​ടു​പ്പ​വും​കൊ​ണ്ട് ദൈ​വി​ക​മാ​യി എ​ഴു​ത​പ്പെ​ട്ട ജീ​വി​ത​ത്തി​ന്‍റെ അ​ധ്യാ​യം വെ​ള്ളി​ത്ത​ര​യി​ൽ അ​വ​ർ സൃ​ഷ്ടി​ച്ച മാ​ന്ത്രി​ക​ത​യെ മ​റി​ക​ട​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

വ​രും ദി​വ​സ​ങ്ങ​ളും മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ളാ​ലും അ​വ​യു​ടെ സ​ഫ​ലീ​ക​ര​ണ​ത്താ​ലും നി​റ​യ​ട്ടെ. പ​ര​സ്പ​രം തി​രി​ച്ച​റി​ഞ്ഞ് സ്‌​നേ​ഹ​ത്തോ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും, പോ​രാ​യ്മ​ക​ളെ സ്വീ​ക​രി​ക്കാ​നും, ശ​ക്തി​ക​ളി​ൽ​നി​ന്ന് പ​ഠി​ക്കാ​നും, യ​ഥാ​ർ​ഥ പ​ങ്കാ​ളി​ക​ളാ​യി ജീ​വി​ത​ത്തി​ലു​ട​നീ​ളം യാ​ത്ര ചെ​യ്യാ​നും അ​വ​ർ​ക്ക് ക​ഴി​യ​ട്ടെ. ഈ ​സു​പ്ര​ധാ​ന അ​വ​സ​ര​ത്തി​ൽ ദ​മ്പ​തി​മാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും എ​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളും ആ​ശം​സ​ക​ളും. മോ​ദി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ.

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ന​ടു​ത്തു​ള്ള പ്ര​ശ​സ്ത​മാ​യ ഐ​ടി​സി മെ​മ​ന്‍റോ​സ് എ​മ്മ ആ​ഡം​ബ​ര റി​സോ​ർ​ട്ടാ​ണ് ഈ ​താ​ര​വി​വാ​ഹ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. 

ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​ക​രം, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന തി​ക​ച്ചും സ്വ​കാ​ര്യ​മാ​യ ച​ട​ങ്ങാ​ണ് ഇ​രു​വ​രും ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

നൂ​റോ​ളം അ​തി​ഥി​ക​ൾ മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ഉ​ദ​യ്പൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും 30 കി​ലോ​മീ​റ്റ​ർ മാ​റി ആ​ര​വ​ല്ലി കു​ന്നു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് ഈ ​ആ​ഡം​ബ​ര റി​സോ​ർ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. 

International

ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി; ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ഒ​ഴി​പ്പി​ച്ചു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​ന്‍റെ വ​സ​തി​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. കാ​ൻ​ബ​റ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ദ ​ലോ​ഡ്‌​ജി​ന് നേ​രെ​യാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​നെ വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ​ടെ ആ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​ൽ​ബ​നീ​സി​ന് വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി. ആ​ൽ​ബ​നീ​സും നി​ര​വ​ധി ഫെ​ഡ​റ​ൽ എം​പി​മാ​രും സ​മീ​പ മാ​സ​ങ്ങ​ളി​ൽ ഭീ​ഷ​ണി​ക​ൾ നേ​രി​ട്ടി​രു​ന്നു. പി​ന്നാ​ലെ ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലേ​ക്ക്

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലെ​ത്തും.

സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും വി​ക​സ​ന രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്താ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ര്‍​ച്ച് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലെ​ത്തു​ക.

കേ​ര​ള​ത്തി​ന്‍റെ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം ന​ട​ക്കു​ന്നു​ണ്ട്. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. 

ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ​ക്കും പ്ര​ചാ​ര​ണ​ത്തി​ന് ഉ​ള്ള തു​ട​ക്ക​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​കും. 

കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. നേ​താ​ക്ക​ളു​മാ​യി​ട്ട് പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തും. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ 30 സീ​റ്റു​ക​ളാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

മീ​റ​റ്റ് മെ​ട്രോ​യും ന​മോ ഭാ​ര​ത് സ​ർ​വീ​സു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

മീററ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മീ​റ​റ്റ് മെ​ട്രോ​യും ന​മോ ഭാ​ര​ത് സ​ർ​വീ​സു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ മെ​ട്രോ സ​ർ​വീ​സാ​യ 'മീ​റ​റ്റ് മെ​ട്രോ​യും' ഡ​ൽ​ഹി-​മീ​റ​റ്റ് ന​മോ ഭാ​ര​ത് ആ​ർ​ആ​ർ​ടി​എ​സ് ഇ​ട​നാ​ഴി​യു​ടെ പൂ​ർ​ണ​രൂ​പ​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലു​ള്ള ശ​താ​ബ്ദി ന​ഗ​ർ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം ട്രെ​യി​നു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ന​മോ ഭാ​ര​ത്, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റീ​ജി​യ​ണ​ൽ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് സി​സ്റ്റ​മാ​ണ്. 82 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഡ​ൽ​ഹി-​മീ​റ​റ്റ് പാ​ത പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ, ഡ​ൽ​ഹി​യി​ൽ നി​ന്ന് മീ​റ​റ്റി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം ഒ​രു മ​ണി​ക്കൂ​റി​ൽ താ​ഴെ​യാ​യി കു​റ​യും.

രാ​ജ്യ​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ മെ​ട്രോ​യാ​ണി​ത്. മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റാ​ണ് ഇ​തി​ന്‍റെ വേ​ഗ​ത. മീ​റ​റ്റ് സൗ​ത്ത് മു​ത​ൽ മോ​ദി​പു​രം വ​രെ​യു​ള്ള 21 കി​ലോ​മീ​റ്റ​ർ ദൂ​രം വെ​റും 30 മി​നി​റ്റി​നു​ള്ളി​ൽ മെ​ട്രോ പി​ന്നി​ടും. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മീ​റ​റ്റ് സൗ​ത്ത് സ്റ്റേ​ഷ​ൻ വ​രെ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 12,930 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​തോ​ടൊ​പ്പം തു​ട​ക്കം കു​റി​ച്ച​ത്.

 

National

'അവളുടെ പേര് എന്നെന്നും ഓർമിക്കപ്പെടും': ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെയും കുടുംബത്തെയും മൻകി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്‍റെ പേര് എന്നെന്നും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത്. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണമെന്നും മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്‍റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണ്. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

International

സ​ർ​ക്കാ​ർ​ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ബം​ഗ്ലാ​ദേശ് പ്ര​ധാ​ന​മ​ന്ത്രി

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ താ​​​​രി​​​​ഖ് റ​​​​ഹ്‌​​​​മാ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​നി​​​മു​​​ത​​​ൽ സ്വ​​​​ന്തം വാ​​​​ഹ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക.

ത​​​​നി​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ​​​​വാ​​​​ഹ​​​​നം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യി ബി​​​​എ​​​​ൻ​​​​പി മീ​​​​ഡി​​​​യ സെ​​​​ൽ മെം​​​​ബ​​​​ർ അ​​​​തി​​​​ഖു​​​​ർ റ​​​​ഹ്‌​​​​മാ​​​​ൻ റു​​​​മ​​​​ൻ പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ലു​​​​ള്ള ഡ്രൈ​​​​വ​​​​റെ​​​​യാ​​​​കും അ​​​​ദ്ദേ​​​​ഹം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്നും വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ന്ധ​​​​ന​​​​ച്ചെ​​​​ല​​​​വ് സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ വ​​​​ഹി​​​​ക്കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ഖു​​​​ർ റ​​​​ഹ്‌​​​​മാ​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

എ​ഐ ഉ​ച്ച​കോ​ടി; സംസ്കൃത ശ്ലോകം ചൊല്ലി പ്ര​ധാ​ന​മ​ന്ത്രിയുടെ പ്രഭാഷണം

ന്യൂ​ഡ​ൽ​ഹി: ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ ന​ന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന "എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റ് 2026' ന്‍റെ ര​ണ്ടാം ദിവസമാണു നി​ർ​മി​ത ബു​ദ്ധി സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ബു​ദ്ധി​ശ​ക്തി​യും യു​ക്തി​യും തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള ക​ഴി​വും സാ​ങ്കേ​തി​ക​വി​ദ്യ​യെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കു​ന്നു​വെ​ന്ന് മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ൾ​ക്കാ​നു​ള്ള ആ​ഗ്ര​ഹം, ശ്ര​ദ്ധ​യോ​ടെ​യു​ള്ള ശ്ര​വ​ണം, ഗ്ര​ഹ​ണം, ഓ​ർ​ത്തു​വ​യ്ക്ക​ൽ, യു​ക്തി​ചി​ന്ത, വി​വേ​ച​ന​ബു​ദ്ധി, അ​ർ​ഥം ഗ്ര​ഹി​ക്ക​ൽ, ത​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് എ​ന്നി​വ​യാ​ണ് ബു​ദ്ധി​യു​ടെ ഗു​ണ​ങ്ങ​ളെ​ന്നും ഇ​വ​യാ​ണ് അ​ടി​ത്ത​റ​യെ​ന്നും അ​ർ​ഥം വ​രു​ന്ന സം​സ്കൃ​ത ശ്ലോ​കം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്.

ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ ദി​ന​ത്തി​ൽ എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ എ​ഐ വി​ക​സ​ന​ത്തി​ന് ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞു. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഗ​വേ​ഷ​ക​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി.

ആ​ഗോ​ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ശ്വാ​സ​യോ​ഗ്യ​വും വി​ക​സ​നോ​ന്മു​ഖ​വു​മാ​യ എ​ഐ എ​ന്ന ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ട് ലോ​ക​ത്തി​നു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​സ്‌​ട്രേ​ലി​യ, ജ​പ്പാ​ൻ, റ​ഷ്യ, യു​കെ, ഫ്രാ​ൻ​സ്, ജ​ർ​മ​നി തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​ച്ച​കോ​ടി​യി​ലു​ണ്ട്. പീ​പ്പി​ൾ, പ്ലാ​ന​റ്റ്, പ്രോ​ഗ്ര​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 300-ല​ധി​കം പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

വ​ഖ​ഫ്, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​ശ​ങ്ക അ​റി​യി​ച്ചെ​ന്ന് കാ​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ്, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​ശ​ങ്ക അ​റി​യി​ച്ചെ​ന്ന് കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‌‌‌​ലി​യാ​ർ. എ​ന്നാ​ൽ മു​സ്‌‌​ലിം​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ പു​രോ​ഗ​തി​ക്കാ​യി ഒ​ന്നി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​ണ് കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‌‌‌​ലി​യാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ന്ത​പു​ര​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു.

Latest News

Corehub Up